ആദിത്യൻ 

വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് അറസ്റ്റിൽ

അഞ്ചാലുംമൂട് :14 വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത കേസിൽ യുവാവിനെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞാവെളി വളവിൽ മേലതിൽ വീട്ടിൽ ആദിത്യൻ (21) ആണ് അറസ്റ്റിലായത്.

2025 ഡിസംബറിൽ പ്രതി അതിജീവിതയെ ഇയാളുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിവാഹ വാഗ്ദാനം നൽകി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് 2026 ജനുവരി മാസത്തിലും 2026 മാർച്ച് മാസത്തിലും വീണ്ടും ലൈംഗികാതിക്രമം നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ചാലുംമൂട് പോലീസ് ഇൻസ്‌പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അർജുൻ, സജൽ എസ്.ദീൻ, എസ്.സി.പി.ഒ പ്രമോദ്, സി.പി.ഒമാരായ ശിവകുമാർ, സുനിലാൽ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Man arrested for sexual assault under pretext of marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.