Posted On
date_range Updated On
date_range ട്രെയിൻ തട്ടി യുവാവിന്റെ കൈ അറ്റു
പുനലൂർ: ട്രെയിൻ തട്ടി യുവാവിന്റെ ഇടതുകൈ അറ്റു. ആര്യങ്കാവ് കോട്ടവാസൽ തട്ടേക്കാട്ടിൽ ജോൺ തോമസ് (25) ആണ് അപകടത്തിൽപെട്ടത്. ആര്യങ്കാവിൽ കോട്ടവാസലിൽ വ്യാഴാഴ്ച വൈകീട്ട് ആയിരുന്നു അപകടം. ജോൺ തോമസ് റെയിൽവേ ട്രാക്കിനോട് ചേർന്ന് നടന്നുപോകവെ മധുരൈ - ഗുരുവായൂർ ട്രെയിൻ തട്ടുകയായിരുന്നു. ഹെഡ്‍ഫോൺ ഉപയോഗിച്ച് നടന്നിരുന്ന യുവാവിനെ കണ്ട് ലോക്കോപൈലറ്റ് പലതവണ ഹോൺ മുഴക്കിയിരുന്നു. കാലുകൾക്കും പരിക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.