വളന്റിയർ നിയമനം കുണ്ടറ: ജല്‍ ജീവന് മിഷന് പ്രവര്‍ത്തനങ്ങള്‍ക്കായി വാട്ടര്‍ അതോറിറ്റി കൊട്ടാരക്കര ഡിവിഷന് കീഴിലുള്ള കുണ്ടറ, കൊട്ടാരക്കര സെക്ഷന്‍ ഓഫിസുകളില്‍ വളന്റിയേഴ്സിനെ നിയമിക്കുന്നു.179 ദിവസത്തേക്കാണ് നിയമനം. പ്രതിദിനം 740 രൂപ നിരക്കില്‍ ഒരു മാസത്തേക്ക് പരമാവധി 19980 രൂപ നിരക്കിലാണ് നിയമനം. സിവില്‍, മെക്കാനിക്കല്‍ ഐ.ടി.ഐയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ജലവിതരണരംഗത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് പങ്കെടുക്കാം. 19ന് ചൊവ്വാഴ്ച രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ട് വരെ കൊട്ടാരക്കര പി.എച്ച് സബ് ഡിവിഷന് അസി.എക്സി.എൻജിനീയറുടെ ഓഫിസിലാണ് കൂടിക്കാഴ്ച. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. യാത്രയയപ്പ് നൽകി കൊല്ലം: 35 വർഷം ലോക്കോ പൈലറ്റായി ജോലി ചെയ്ത് റെയിൽവേ സർവിസിൽനിന്ന് വിരമിച്ച ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ ഡിവിഷനൽ വൈസ് പ്രസിഡന്റ് ജി. ശ്രീകണ്ഠന് യാത്രയയപ്പ് നൽകി. പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ പി.കെ. ഗുരുദാസൻ ഉദ്ഘാടനം ചെയ്തു. ജി. ശ്രീകണ്ഠൻ രചിച്ച ഗാനങ്ങളടങ്ങിയ സീഡി കവി കുരീപ്പുഴ ശ്രീകുമാർ പ്രകാശനം ചെയ്തു. ജെ. വേണുഗോപാൽ അധ്യക്ഷതവഹിച്ചു. എ.ഐ.എൽ.ആർ.എസ്.എ നേതാക്കളായ സെൻട്രൽ പ്രസിഡന്റ് എൽ. മണി, എം.എം. റോളി, സി.എസ്. കിഷോർ, കെ.ജി. അജിത്കുമാർ, പി.എൻ. സോമൻ, സുശോഭനൻ (ഡി.ആർ.ഇ.യു), ആർ.എസ്. ബാബു, ചന്ദ്രലാൽ (എസ്.ആർ.ഇ.എസ്), പ്രകാശൻ (എ.ഐ.എസ്.എം.എ), കവി പിരപ്പൻകോട് അശോകൻ, നിലമേൽ എൻ.എസ്. എസ് കോളജ് പ്രഫസർ പുഷ്പാംഗദൻ, ബിജു ജോർജ്, ഡോണൽ രാജ് എന്നിവർ സംസാരിച്ചു. Photo kc1000 റെയിൽവേ സർവിസിൽനിന്നും വിരമിച്ച ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ ഡിവിഷനൽ വൈസ് പ്രസിഡന്റ് ജി. ശ്രീകണ്ഠന് നൽകിയ യാത്രയയപ്പ് പി.കെ. ഗുരുദാസൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.