കൊല്ലത്തെ ‘കമ്മാൻ കുളം’

പെരിനാട് കലാപ സ്മാരകമായി കൊല്ലത്തെ ‘കമ്മാൻ കുളം’

കൈയ്യിൽ പണം ഉണ്ടായിരുന്നില്ല. ദലിതരുടെ നിസഹായവസ്ഥ തിരിച്ചറിഞ്ഞ ജോൺ വക്കീലാകട്ടെ വക്കീൽ ഫീസ് ആവശ്യപ്പെട്ടതുമില്ല. പകരം നാടിനും നാട്ടുകാർക്കും വേണ്ടി കൊല്ലം നഗരമധ്യത്തിൽ വിശാലമായൊരു കുളം നിർമിക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹം ഇപ്രകാരം പറഞ്ഞു് "ആരും എനിക്ക് ഫീസ് തരേണ്ട, പകരം നിങ്ങളുടെ അദ്ധ്വാനം നാടിന്‍റെ നന്മക്കായി ഉപയോഗിച്ചാൽ മതി".

അങ്ങനെ കോടതി വ്യവഹാരങ്ങൾ പുരോഗമിക്കവെ കുളത്തിന്‍റെ നിർമാണവും പുരോഗമിച്ചു വന്നു. കുളനിർമാണം പൂർത്തിയായ ദിവസം അതിൽ പണിയെടുത്തവർക്കെല്ലാം ഒരു ഗംഭീര സദ്യയും ജോൺ വക്കീൽ ഏർപ്പാടാക്കിയിരുന്നു. ഇപ്രകാരം നിർമിച്ച കുളം പെരിനാട് കലാപത്തിന്‍റെ ഏക സ്മാരകശിലയായി കൊല്ലം ജില്ല പഞ്ചായത്ത് സമുച്ചയത്തിന്‍റെ അങ്കണത്തിൽ 'കമ്മാൻ കുളം' എന്ന പേരിൽ ഇപ്പോഴും സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

ചരിത്രം തിരുത്തിക്കുറിച്ച പെരിനാട് കലാപത്തെ സംബന്ധിച്ചുള്ള ഒരേയൊരു സ്മാരകവും 'കമ്മാൻ കുളം' തന്നെ.

Tags:    
News Summary - 'Kamman Kulam' in Kollam to be a memorial to the Perinad riots

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.