സൂ​രി​യ​ത്ത്​

ശ്വാസകോശം മാറ്റിവെക്കാൻ സഹായംതേടി വീട്ടമ്മ

കിളികൊല്ലൂര്‍: ശ്വാസകോശം മാറ്റിവെക്കാൻ വീട്ടമ്മ സുമനസ്സുകളുടെ സഹായം തേടുന്നു. കൊറ്റംങ്കര പേരൂര്‍ ഫാത്തിമ മന്‍സിലില്‍ നിസാമുദ്ദീന്റെ ഭാര്യ സൂരിയത്താണ് (47) കാരുണ്യം തേടുന്നത്. മൂന്ന് വര്‍ഷമായി ശ്വാസകോശ രോഗവുമായി ബന്ധപ്പെട്ട് ചികിത്സയിലാണ്. ഭര്‍ത്താവ് നിസാമുദ്ദീന്‍ അർബുദരോഗ ബാധിതനാണ്.

തിരുവനന്തപുരത്ത് ട്രാവല്‍ ഏജന്‍സി നടത്തി കിട്ടിയിരുന്ന വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം.നിസാമുദ്ദീനെ ചികിത്സക്കായും മറ്റും കൊണ്ടുപോയിരുന്നതും ഭാര്യയായിരുന്നു. ഇതിനിടയിലാണ് ഇവര്‍ക്ക് ശ്വാസതടസ്സമുണ്ടായത്. വിദഗ്ധ പരിശോധനയിൽ ആമവാതമാണെന്ന് കണ്ടെത്തി.

ശ്വാസകോശം മാറ്റിവെക്കുകയല്ലാതെ മറ്റ് വഴിയില്ല. സര്‍ക്കാറിന്റെ മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയാണ്. 12 ലക്ഷം രൂപയോളം ശസ്ത്രക്രിയക്ക് ചെലവാകും.സൂരിയത്തിന് അസുഖം ബാധിച്ചതോടെ തിരുവനന്തപുരത്തെ ട്രാവല്‍ ഏജന്‍സി പൂട്ടേണ്ടിവന്നു. ഫെഡറൽ ബാങ്കി‍െൻറ കടപ്പാക്കട ബ്രാഞ്ചിൽ ഭർത്താവ് നിസാമുദ്ദീ‍െൻറ പേരിൽ അക്കൗണ്ടുണ്ട്. അക്കൗണ്ട് നമ്പർ: 22810100000302. ഐ.എഫ്.എസ്.സി: FDRL0002281. ഫോൺ: 93877 38873, 99950 13117.

Tags:    
News Summary - Housewife seeks help for lung transplant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.