ഏരൂർ ജങ്ഷനിൽ സ്ഥാപിച്ച കെ.സി, വി.ഡി അനുകൂല ഫ്ലക്സ് ബോർഡുകൾ
അഞ്ചൽ: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെയും വി.ഡി. സതീശനെയും അനുകൂലിച്ചുകൊണ്ട് അഞ്ചൽ മേഖലയുടെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു. കോൺഗ്രസ് അനുകൂല പോഷക സംഘടനകളുടെ പേരിലാണ് മിക്കസ്ഥലങ്ങളിലും ബോർഡുകൾ സ്ഥാപിച്ചത്.
ആയൂരിൽ ആയുർവേദ ആശുപത്രി ജങ്ഷനിൽ കെ.സി. വേണുഗോപാലിനെ അനുകൂലിച്ചുകൊണ്ടുള്ള ബോർഡാണ് സ്ഥാപിച്ചത്. ഏരൂർ ജങ്ഷനിൽ കഴിഞ്ഞദിവസം ആദ്യം കെ.സി. വേണുഗോപാലിനെ അഭിനന്ദിച്ചുകൊണ്ട് ഐ.എൻ.ടി.യു.സിയുടെ പേരിലും പിന്നീട് വി.ഡി. സതീശനെ അനുകൂലിച്ച് സേവാദളിന്റെ പേരിലും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. അഞ്ചൽ ടൗണിൽ സ്ഥാപിച്ച ബോർഡുകൾ പിന്നീട് അതത് പ്രവർത്തകർതന്നെ എടുത്തു മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.