ഓയൂർ: മരണവീട്ടിൽ ബന്ധുക്കൾ തമ്മിലുള്ള വാക്കുതർക്കത്തെ തടർന്നുള്ള അടിപിടിയിൽ രണ്ടു പേർക്ക് ഗുരുതര പരിക്ക്. ഓയൂർ കൊക്കാട് കീർത്തി ഭവനിൽ മനു(42), അഖിൽ ഭവനത്തിൽ അഖിൽ (25) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. മാരകായുധം ഉപയോഗിച്ച് മനുവിന്റെ ഇടത് കൈപ്പത്തിക്ക് പരിക്കേറ്റു. തിരിച്ച് അഖിലിന്റെ ഇടതു കൈക്ക് പൊട്ടലും തലയ്ക്ക് മുറിവും ഉണ്ടായി.
പരിക്കേറ്റ ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂയപ്പള്ളി പൊലീസ് അടിപിടി ഉണ്ടാക്കിയവരുടെ മൊഴിയെടുക്കാൻ ആശുപത്രിയിൽ എത്തിയ ശേഷം ഇവരെ പൂയപ്പള്ളി സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദിച്ചറിഞ്ഞതോടെ ഇരുകൂട്ടരും ഒത്തുതീർപ്പിലെത്തി പിരിയുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.