പത്തനാപുരം: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പോസ്റ്റ്മാനെ റോഡിൽ തടഞ്ഞുനിർത്തി മർദിച്ചതായുള്ള പരാതിയിൽ മൂന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരെ പത്തനാപുരം പൊലീസ് കേസെടുത്തു.
ഡി.വൈ.എഫ്.ഐ നേതാവും ബ്ലോക്ക് പഞ്ചായത്തംഗവുമായ അനന്തുപിള്ള, ഷിനുമോൻ, സ്വരാജ് എന്നിവർക്കും കണ്ടാലറിയാവുന്ന ആറുപേർക്കെതിരെയുമാണ് കേസ്. പത്തനാപുരം നടുക്കുന്ന് പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാൻ വിളക്കുടി വിജയാലയത്തിൽ വിഷ്ണു എം. പിള്ളയെ സത്യൻമുക്കിന് സമീപം സംഘംചേർന്ന് മർദിച്ചെന്നാണ് പരാതി. ദിവസങ്ങൾക്ക് മുമ്പ് അഡ്രസ് സംബന്ധമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒരു യുവാവിന്‍റെ പാസ്പോർട്ട്, പോസ്റ്റ്മാൻ തിരികെ അയച്ചത് പ്രശ്നങ്ങൾക്കിടയാക്കിയിരുന്നു. തുടർന്ന് രണ്ടുദിവസം മുമ്പ് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫിസ് ഉപരോധം ഉൾപ്പെടെ നടത്തി. തുടർന്നാണ് മർദിച്ചെന്ന പരാതിയുമായി പോസ്റ്റ്മാൻ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.