കൊല്ലം: കശുവണ്ടി തൊഴിലാളികളുടെ കൂലിവർധനയെ സംബന്ധിച്ച് ലേബർ കമീഷണറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ച പൂർണ തീരുമാനത്തിലേക്ക് എത്തിയില്ല. ഡിസംബർ 20നകം വീണ്ടും യോഗം ചേരാനും ഡിസംബറിൽ തന്നെ ചർച്ച പൂർത്തിയാക്കാനും കാഷ്യൂ ഐ.ആർ.സി യോഗം നിശ്ചയിച്ചു. 15 ശതമാനം കൂലി വർധന നടപ്പാക്കാം എന്ന് വ്യവസായികൾ യോഗത്തിൽ അറിയിച്ചു. എന്നാൽ, 30 ശതമാനം കൂലി വർധന വേണമെന്ന് ട്രേഡ് യൂനിയനുകൾ ആവശ്യപ്പെട്ടു.
യോഗത്തിൽ കാഷ്യൂ കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ, കാപെക്സ് ചെയർമാൻ എം. ശിവശങ്കരപ്പിള്ള, ബാബു ഉമ്മൻ അൽഫോൺസ് കാഷ്യൂ, ജയ്സൺ ഉമ്മൻ സെന്റ് മേരീസ് കാഷ്യൂ, അബ്ദുസ്സലാം മാർക്ക് കാഷ്യൂ, ജോബ്രാൻ ജി. വർഗീസ് ലൂർദ് മാതാ കാഷ്യൂ, ആർ. പ്രതാപൻ വി.എൽ.സി, സതീഷ് കുമാർ രോഹിണി കാഷ്യൂ, രാജേഷ് ഗംഗ കാഷ്യൂ, സി.ഐ.ടി.യു പ്രതിനിധികളായ കെ. രാജഗോപാൽ, ബി. തുളസീധരക്കുറുപ്പ്, അഡ്വ. മുരളി മടന്തക്കോട്, ബി. സുചീന്ദ്രൻ, എ.ഐ.ടി.യു.സി പ്രതിനിധികളായ അഡ്വ. ജി. ലാലു, ജി. ബാബു ഐ.എൻ.ടി.യു.സി പ്രതിനിധികളായ അഡ്വ. ശൂരനാട് എസ്. ശ്രീകുമാർ, രഘു പാണ്ഡവപുരം, യു.ടി.യു.സി പ്രതിനിധി എ.എ. അസീസ്, ബി.എം.എസ് പ്രതിനിധി ശിവജി സുദർശൻ തുടങ്ങിയവരും വിവിധ തൊഴിലുടമ പ്രതിനിധികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.