മോഷണം നടന്ന വീടിനുള്ളിലെ അലമാര കുത്തിതുറന്ന നിലയില്‍
കുളത്തൂപ്പുഴ: അടച്ചിട്ട വീടിന്‍റെ പ്രധാന കതക് തകര്‍ത്ത് നാലു ലക്ഷത്തിലധികം രൂപ കവര്‍ന്നതായി പരാതി. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി ശ്രീനാരായണ വിലാസത്തില്‍ പ്രതാപന്‍റെ വീട്ടിലാണ് മോഷണം. പ്രവാസിയായിരുന്ന പ്രതാപന്‍ അസുഖബാധിതനായതിനെ തുടർന്ന് കഴിഞ്ഞ കുറെ നാളുകളായി കുടുംബസമേതം ബന്ധുവീട്ടില്‍ താമസിച്ച് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ പ്രതാപന്‍ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. പ്രധാന വാതിലിന്‍റെ പൂട്ട് തകര്‍ത്ത് ഇരുനില വീടിനുള്ളില്‍ കടന്ന മോഷ്ടാവ് എല്ലാ മുറികളുടെയും വാതിലുകളും അലമാരകളെല്ലാം തകര്‍ത്ത നിലയിലാണ്. അലമാരയില്‍ സൂക്ഷിച്ച നാലു ലക്ഷത്തിലധികം രൂപ മോഷണം പോയതായി കണ്ടെത്തി. വീടെല്ലാം അലങ്കോലമാക്കി അലമാരയിലെ തുണിത്തരങ്ങളും മറ്റ് സാധനങ്ങളും വാരിവലിച്ചിട്ടു. ബന്ധു വീട്ടിലായിരുന്ന പ്രതാപന്‍റെ ഭാര്യ സ്ഥലത്ത് എത്തിയിട്ടില്ല. ഇവര്‍ എത്തിയെങ്കില്‍ മാത്രമെ മറ്റെന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തി നഷ്ടം വ്യക്തമാവുകയുളളൂ. ഏതു ദിവസമാണ് മോഷണം നടന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
10 ദിവസത്തിന് മുമ്പ് സമീപവാസിയായ സ്ത്രീയെത്തി വീട് വൃത്തിയാക്കി മടങ്ങിയിരുന്നു. അതിനു ശേഷമാകാം മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. കുളത്തൂപ്പുഴ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. പ്രതാപന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് സമീപത്തെ നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചും വിരലടയാള വിദഗ്ധരുടെയും, ഫോറസിക് വിഭാഗത്തിന്‍റെയും സേവനം ലഭ്യമാക്കി മോഷ്ടാക്കളെ കണ്ടെത്താനുളള ശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.