കൊല്ലം: വാക്സിൻ നൽകിയതിലെ പിഴവിനെ തുടർന്ന് ഒന്നര വയസ്സുള്ള കുട്ടിയുടെ ചികിത്സക്ക് ചെലവായ 25,000 രൂപ നൽകണമെന്ന് ബാലാവകാശ കമീഷൻ ഉത്തരവായി. തൃക്കോവിൽവട്ടം ൈപ്രമറി ഹെൽത്ത് സെന്‍ററിലെ മെഡിക്കൽ ഓഫിസറിൽ നിന്നും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിൽ നിന്നും തുല്യമായി തുക ഈടാക്കിയാണ് കുട്ടിക്ക് നൽകേണ്ടത്. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സക്കെത്തുന്ന കുട്ടികൾക്ക് ശ്രദ്ധയും പരിഗണനയും ലഭിക്കുന്നതിനും ശിശുസൗ ഹൃദ ആശുപത്രികളായി ആതുരാലയങ്ങളെ മാറ്റുന്നതിനും ആരോഗ്യ വകുപ്പ് സെക്രട്ടറി, ഡയറക്ടർ, കൊല്ലം ജില്ല മെഡിക്കൽ ഓഫിസർ എന്നിവർ ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കണം. ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് ബാലാവകാശ നിയമങ്ങളെക്കുറിച്ചുള്ള അവബോധ ക്ലാസുകൾ നൽകുന്നതിനും നടപടി സ്വീകരിക്കണമെന്നും കമീഷൻ അംഗം റെനി ആന്‍റണി പുറപ്പെടുവിച്ച ഉത്തരവിൽ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.