വല്ലംകുളം കുടിവെള്ള പദ്ധതി യാഥാർഥ്യമാകുന്നു

ചിത്രം- കൊട്ടാരക്കര: നെടുവത്തൂർ പഞ്ചായത്ത് വല്ലം പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി . ജില്ല പഞ്ചായത്ത് 39 ലക്ഷം രൂപ അനുവദിച്ച്​ നടപ്പാക്കുന്ന പദ്ധതി അവസാന ഘട്ടത്തിലാണ്. അവണൂർ പാലമുക്ക് റോഡിന്‍റെ അരികിലായുള്ള വല്ലം കുളത്തിൽ കിണർ നിർമിച്ച് ജലം പമ്പ് ചെയ്ത് വിതരണം ചെയ്യുന്നതാണ് പദ്ധതി. കിണർ നിർമാണവും പമ്പ് ഹൗസ്​ നിർമാണവും പൂർത്തിയായി. ജല വിതരണക്കുഴലുകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ ഒരു മാസത്തിനുള്ളിൽ ജല വിതരണം ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. വല്ലംകുളത്തിൽ നിന്ന് ജലം പമ്പ് ചെയ്ത് ആരംഭിച്ച വാട്ടർ അതോറിറ്റിയുടെ പദ്ധതി നിലവിലുണ്ടെങ്കിലും കുറച്ച്​ വീടുകളിൽ മാത്രമാണ്​ ജലമെത്തുന്നത്. പതിറ്റാണ്ടുകൾക്കുമുമ്പ് തുടങ്ങിയ പദ്ധതി യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാൽ പൂർണതോതിൽ പ്രയോജനപ്പെടുന്നില്ല. വല്ലത്തെ ഉയർന്ന പ്രദേശങ്ങളിൽ ഉൾപ്പെടെ ജലമെത്തിക്കാൻ പുതിയ പദ്ധതിക്ക്​ കഴിയുമെന്നാണ് പ്രതീക്ഷ. കുടിവെള്ള പദ്ധതി പൂർത്തിയാക്കുന്നതിനൊപ്പം കുളം നവീകരിക്കാനും നടപടികളുണ്ടാകുമെന്ന് ജില്ല പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ് സുമലാൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.