വിളക്കുപാറയിലെ മധ്യവയസ്കയുടെ മരണം കൊലപാതകം

അഞ്ചൽ: ഏരൂർ വിളക്കുപാറയിൽ ഒറ്റക്ക് താമസിച്ചുവന്ന മധ്യവയസ്കയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വിളക്കുപാറ പാറവിള വീട്ടിൽ വത്സലയാണ് (55) ഫെബ്രുവരി 26ന് വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. വത്സലയെ ക്രൂരമായി കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരു​ന്നെന്നും കഴുത്തിനു ചുറ്റുമുള്ള എല്ലുകൾക്ക് ഒടിവ് സംഭവിച്ചിട്ടുള്ളതായും നെഞ്ചിലും, ഉദരത്തിലും, ചുണ്ടിലും മുറിവേറ്റ പാടുകളുള്ളതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മാതാവിന്‍റെ കൊലയാളികളെ രണ്ടുമാസത്തോളമായിട്ടും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്നുള്ള ആവശ്യവുമായി മകൻ ഷിബു രംഗത്തുവന്നു. പുനലൂർ ഡിവൈ.എസ്.പി ബി. വിനോദിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. നിരവധി ആൾക്കാരെ ചോദ്യം ചെയ്തതായും മൂന്നുപേരെ ഡി.എൻ.എ പരിശോധനക്കു വിധേയമാക്കിയിട്ടുണ്ടെന്നും ശാസ്ത്രീയ തെളിവുകളുടെ സഹായത്താലുള്ള അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ് പറയുന്നു. ചിത്രം: കൊല്ലപ്പെട്ട വത്സല (ഫയൽ ചിത്രം)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.