ചിത്രം- കൊല്ലം: തീവ്രവർഗീയ പ്രചാരണവും അതിന്‍റെ പേരിലുള്ള കൊലപാതകങ്ങളും സംസ്ഥാനത്ത് അരങ്ങേറുമ്പോൾ ആഭ്യന്തരം കൈയാളുന്ന പിണറായി വെറുമൊരു മരവാഴപോലെ നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് കലക്ടറേറ്റിന് മുന്നിൽ മരവാഴകൾ നട്ട് പ്രതിഷേധിച്ചു. എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരം ഒഴിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോൺഗ്രസ് സമരം സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ശരത് മോഹൻ അധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഫൈസൽ കുളപ്പാടം, അഡ്വ. വിഷ്ണു സുനിൽ പന്തളം, നേതാക്കളായ ഡി. ഗീതാകൃഷ്ണൻ, ഒ.ബി. രാജേഷ്, ഹർഷാദ് മുതിരിപ്പറമ്പ്, ഷമീർ ചാത്തിനാംകുളം, ശാലു കുരീപ്പുഴ, ഉളിയക്കോവിൽ ഉല്ലാസ്, വിഷ്ണു ശ്രീകുമാർ, അർജുൻ കടപ്പാക്കട, ഡിജോ കടവൂർ, മനു അഞ്ചാലുംമൂട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.