ഓട്ടോറിക്ഷ ഡ്രൈവർക്ക് മർദനം; ഒരാൾ പിടിയിൽ

അഞ്ചാലുംമൂട്: സവാരി വിളിച്ചിട്ട് പോകാത്തത്തിന്‍റെ വിരോധത്തിൽ ഓട്ടോ ഡ്രൈവറെ മർദിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. കുരീപ്പുഴ സുനിതാഭവനിൽ സുനിൽകുമാറിനെ (48) ആണ് അഞ്ചാലുംമൂട് പൊലീസ് പിടികൂടിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കുരീപ്പുഴ സ്വദേശികളായ സുനിൽകുമാറും തുളസീധരൻ പിള്ളയും കഴിഞ്ഞ ദിവസം ഉച്ചയോടെ കുരീപ്പുഴ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സജിത്തിനെ സവാരി വിളിച്ചു. തിരക്ക്​ കാരണം സവാരി പോകാൻ തയാറായില്ല. ഇതിന്‍റെ വിരോധത്തിൽ വൈകീട്ട് ഇരുവരും ഓട്ടോസ്റ്റാൻഡിലെത്തുകയും സജിത്തിനെ മർദിക്കുകയും കല്ലുകൊണ്ട് തലക്കിടിക്കുകയും ചെയ്തു. പരിക്കേറ്റ സജിത്തിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച്​ പ്രാഥമിക ചികിത്സ നൽകി. അഞ്ചാലുംമൂട് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സി.ഐ സി. ദേവരാജ‍ന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.