കുന്നിക്കോട്: ക്രമക്കേടാരോപിച്ച് വിളക്കുടി പഞ്ചായത്തിലെ പട്ടികജാതി വിദ്യാർഥികൾക്കായുള്ള പഠനോപകരണ വിതരണം എല്‍.ഡി.എഫ് അംഗങ്ങള്‍ തടഞ്ഞു. പദ്ധതി നടത്തിപ്പില്‍ കാലതാമസം വരുത്തിയെന്നും ക്രമക്കേട് കാണിച്ചാണ് പഠനോപകരണങ്ങള്‍ വാങ്ങിയതെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. അര്‍ഹരായ കുട്ടികളെ ഉള്‍പ്പെടുത്തുകയോ പഞ്ചായത്ത് കമ്മിറ്റിയില്‍ ആലോചിക്കുകയോ ചെയ്യാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും അംഗങ്ങള്‍ പറയുന്നു. ധർണ എം. റഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ബി. ഷംനാദ് അധ്യക്ഷത വഹിച്ചു. സി. വിജയൻ, ആർ. അജികുമാർ, പഞ്ചായത്തംഗങ്ങളായ സുനി സുരേഷ്, വിഷ്ണു, സൗമ്യാ ഫിലിപ്, ധന്യാ പ്രദീപ്, ലീനാ സുരേഷ്, രേഖാ വിനു എന്നിവർ പങ്കെടുത്തു. പടം...... വിളക്കുടി ഗ്രാമപഞ്ചായത്തിലെ പ്രതിപക്ഷാംഗങ്ങളുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.