കാപ്പ ചുമത്തി നാട് കടത്തി

ചിത്രം- കൊല്ലം: നിരവധി കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളിയെ . നീണ്ടകര പന്നയ്ക്കൽതുരുത്ത് വടക്കേറ്റത്ത് വീട്ടിൽ കെ. രതീഷിനെ (അമ്മാച്ചൻ, 39) ആണ് നാട് കടത്തിയത്. ജില്ല പൊലീസ്​ മേധാവി ടി. നാരായണന്‍റെ റിപ്പോർട്ട് പ്രകാരം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ. നിശാന്തിനിയാണ് രതീഷിനെ ജില്ലയിൽ നിന്ന്​ ആറ് മാസത്തേക്ക് നാട് കടത്തിയത്. നിരവധി കേസുകളിൽ ഉൾപ്പെട്ട് സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ ഇയാളെ മുമ്പ് കലക്ടറുടെ ഉത്തരവ് പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ടായിരുന്നു. കരുതൽ തടങ്കലിൽ നിന്ന്​ മോചിതനായ ഇയാൾ തുടർന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് നാട് കടത്തിയത്. നീണ്ടകര ഹാർബറിലും പരിസരപ്രദേശങ്ങളിലും ഗുണ്ടാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഇയാൾ അവസാനമായി ധനേഷ് എന്നയാളിന്‍റെ മരണത്തെ തുടർന്ന് സംസ്​കാര ചടങ്ങുകൾക്ക് വീട്ടിലെത്തിയ സുഹൃത്തുക്കളെ മൃതശരീരം കാണിക്കാതെ തടയുകയും അതിന് ശ്രമിച്ച രണ്ട് യുവാക്കളെ കത്തി കൊണ്ട് കഴുത്തിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് യത്. വീടിന് സമീപത്ത് നിന്ന് അസഭ്യവർഷം നടത്തിയത് ചോദ്യം ചെയ്ത യുവാവിൻെറ മൂക്കെല്ല് തകർത്തും പുലർച്ച മഝ്യബന്ധനത്തിന് പോയ യുവാവ് ഇയാളെ ബഹുമാനിച്ചി​െല്ലന്ന് ആരോപിച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയും തുടങ്ങി ചെറിയ സംഭവങ്ങൾക്കുപോലും അതിക്രൂരമായി നിരപരാധികളെ ആക്രമിക്കുന്നതിനാലാണ് വീണ്ടും കാപ്പ ചുമത്തിയത്. കരുനാഗപ്പള്ളി എ.സി.പി വി.എസ്.​ പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിൽ ചവറ ഇൻസ്​പെക്ടർ എ. നിസാമുദ്ദീൻ, എസ്​.ഐമാരായ ജിബി വി.എൻ, നൗഫൽ. എ, വിനോദ്, എസ്​.സി.പി.ഒ ഷീജ, സി.പി.ഒ അനു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ കൊല്ലം ജില്ലയിൽ നിന്ന്​ നാട് കടത്തിയത്. സഞ്ചലന നിരോധന ഉത്തരവ് ലംഘിച്ച് ഇയാൾ ജില്ലയിൽ പ്രവേശിച്ചതായി ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾ 1090, 04742742265, 04762680029, 9497987037 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് ജില്ല പൊലീസ്​ മേധാവി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.