പൂയപ്പള്ളിയിൽ കാറുകൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

ഓയൂർ: പൂയപ്പള്ളിയിൽ രണ്ട്​ കാറുകൾ കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരിക്കേറ്റു. പത്തനാപുരത്തുനിന്ന് പാരിപ്പള്ളിയിലേക്ക് മറുവീടിന് പോയ കാറും അഞ്ചൽ ഭാഗത്തുനിന്ന് പൂയപ്പള്ളിയിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഞായറാഴ്ച രാവിലെ 11 ഓടെ പൂയപ്പള്ളി വേങ്കോട് കുരിശ്ശടിയുടെ സമീപത്തെ വളവിലായിരുന്ന അപകടം. അഞ്ചൽ സ്വദേശികൾ സഞ്ചരിച്ച കാറിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂയപ്പള്ളി പൊലീസ്​ കേസെടുത്തു. റമദാൻ റിലീഫ് ചടയമംഗലം: മുസ്​ലിം ലീഗും കെ.എം.സി.സി ചടയമംഗലം നിയോജകമണ്ഡലവും ചേർന്ന് റമദാൻ റിലീഫ് തുടങ്ങി. കിഡ്​നി രോഗ ബാധിതനായി കഴിയുന്ന വയ്യാനം ഫസിലുദ്ദീന് ചികിത്സധനസഹായമായി 57,000 രൂപ കൈമാറി മുസ്​ലിം ലീഗ് ജില്ല പ്രസിഡന്‍റ് എം. അൻസാറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ല സീനിയർ വൈസ് പ്രസിഡന്‍റ് വട്ടപ്പാറ നാസിമുദ്ദീൻ, എം. തമീമുദ്ദീൻ, ഈട്ടിമൂട്ടിൽ നിസാം, നിസാമുദ്ദീൻ വട്ടപ്പാറ, യു. കെ. നജ്​മുദ്ദീൻ, അനസ് മീയന, കെ.എം.സി.സി ഭാരവാഹികളായ സലിം ചടയമംഗലം, നാസർ പോരേടം, ഷാജി വരയടി, ഷാജി പാവൂർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.