എസ്.വി മാർക്കറ്റ് ബോട്ട്ജെട്ടി പുനർ നിർമാണത്തിൽ അഴിമതിയെന്ന്

കരുനാഗപ്പള്ളി: കോഴിക്കോട് എസ്.വി മാർക്കറ്റ് ബോട്ട്ജെട്ടി പുനർനിർമാണത്തിൽ അഴിമതിയെന്ന്​ താലൂക്ക് പൗരസമിതി. ഉൾനാടൻ ജലഗതാഗത വകുപ്പ് ഇതിനായി അനുവദിച്ചത്​ പത്തരലക്ഷം രൂപയാണ്. പഴയ മേൽക്കൂര മാറ്റി പുതിയ ഷീറ്റിട്ട് കുമ്മായം അടിച്ചപ്പോൾ പുനർനിർമാണ ജോലികൾ തീർന്നു. ഇതിന്​ ഏകദേശം രണ്ടുലക്ഷം രൂപ മാത്രമേ ചെലവഴിച്ചിട്ടുണ്ടാവൂവെന്നാണ് ആരോപണം. ഇതിൽ നടപടി വേണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു. ചിത്രം: കരുനാഗപ്പള്ളി ദേശീയ ജലപാതയിലെ കോഴിക്കോട് എസ്.വി മാർക്കറ്റ്ബോട്ട്ജെട്ടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.