ഓർമകളിൽ നിറഞ്ഞ് പി. ബാലചന്ദ്രൻ

ശാസ്താംകോട്ട: തിരക്കഥാകൃത്തും നടനും എഴുത്തുകാരനും നാടകപ്രവർത്തകനുമായിരുന്ന പി. ബാലചന്ദ്രന്‍റെ ഓർമകളിൽ നിറഞ്ഞ് ജന്മനാട്. ഒന്നാം ചരമ വാർഷികദിനമായ ചൊവ്വാഴ്ച ജന്മനാടായ ശാസ്താംകോട്ടയിലെ തറവാട്ടുവീട്ടിൽ വിവിധ മേഖലയിലെ നിരവധി ആളുകൾ ഓർമപുതുക്കാനായെത്തി. അനുസ്മരണം നാടക രചയിതാവും സംവിധായകനുമായ പ്രശാന്ത് നാരായൺ ഉദ്ഘാടനം ചെയ്തു. പി. ബാലചന്ദ്രനെ കുറിച്ച് തയാറാക്കിയ ഡോക്യുമെന്‍ററിയുടെ പ്രദർശനം പി.സി. വിഷ്ണുനാഥ്‌ എം.എൽ.എ നിർവഹിച്ചു. 'പുനരധിവാസം' എന്ന സിനിമയുടെ പുസ്തക രൂപത്തിലാക്കിയ തിരക്കഥ സംവിധായകൻ വി.കെ. പ്രകാശ് പ്രകാശനം ചെയ്തു. സിനിമ നാടക മേഖലയിൽനിന്ന് മുരളി മേനോൻ, ശ്യാമപ്രസാദ്, ഡോ. ബിജു, അലൻസിയർ, മധു ശങ്കരമംഗലം, അലിയാർ, മുരുകൻ, അൻവർ അലി, മുൻ എം.പി കെ. സോമപ്രസാദ്, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, പി.കെ. ഗോപൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: പി. ബാലചന്ദ്രന്‍ അനുസ്മരണത്തിൽ പ്രശാന്ത് നാരായണൻ ദീപം തെളിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.