സഹായ വിതരണം

ചിത്രം- കൊട്ടിയം: സിറ്റിസൺ പ്രൊട്ടക്​ഷൻ ഫോറം സംസ്ഥാന കമ്മിറ്റി വിധവ പെൻഷൻ വിതരണം, റമദാൻ കിറ്റ്, പഠനോപകരണ വിതരണം എന്നിവക്കായി മൈലക്കാട്ട് സംഘടിപ്പിച്ച പൊതു സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. 317 കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യ റമദാൻ കിറ്റ് മന്ത്രി അഹമദ് ദേവർ കോവിൽ വിതരണം ചെയ്തു. വിധവ പെൻഷൻ മേയർ പ്രസന്ന ഏണസ്റ്റ് വിതരണം ചെയ്തു. സിറ്റിസൺ പ്രൊട്ടക്​ഷൻ ഫോറം സംസ്ഥാന ചെയർമാൻ മൈലക്കാട് ഷാ അധ്യക്ഷത വഹിച്ചു. പി.സി. വിഷ്ണുനാഥ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ഡോ. അമീൻ, ബ്രൈറ്റ് സെയ്ഫുദീൻ, ജി. രാജു, സബൂറാ സഹീർ, സിദ്ദീഖ് മന്നാനി കൊല്ലം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.