കൊല്ലം: വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് 2021 -22 വാര്‍ഷികപദ്ധതിയിലുള്‍പ്പെടുത്തി ആറ് പഞ്ചായത്തുകളിലായി നടപ്പാക്കുന്ന മാതൃക കൃഷിത്തോട്ടം പദ്ധതിയുടെ ഭാഗമായി നടീല്‍ കൃഷി ഉൽപന്നങ്ങളുടെ കുളക്കട പഞ്ചായത്തുതല വിതരണോദ്ഘാടനം വെട്ടിക്കവല ബ്ലോക്ക് അംഗം എന്‍. മോഹനന്‍ നിര്‍വഹിച്ചു. കര്‍ഷകന്‍ തട്ടേക്കാട്ട് വീട്ടില്‍ ഗോപാലകൃഷ്ണപിള്ള നടീല്‍ കൃഷി ഉൽപന്നങ്ങള്‍ ഏറ്റുവാങ്ങി. തെരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്ക് പച്ചക്കറി തോട്ടം, ഇടവിള കൃഷി, പോഷകത്തോട്ടം എന്നിവ കൃഷി ചെയ്യുന്നതിനായി നല്‍കുന്ന നടീല്‍ കൃഷി ഉല്‍പന്നങ്ങളില്‍ ടിഷ്യൂ കള്‍ച്ചര്‍ വാഴ, ഇടവിള കിറ്റ്, പോഷകത്തോട്ടത്തിനുള്ള തൈകള്‍, വിവിധ ഇനങ്ങളിൽപെട്ട പഴം-പച്ചക്കറി തൈകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുളക്കട പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി.ടി. ഇന്ദുകുമാര്‍ അധ്യക്ഷതവഹിച്ചു. കുളക്കട കൃഷി ഓഫിസര്‍ റെയ്ച്ചല്‍ തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കവിതാ ഗോപകുമാര്‍, സജി കടുക്കാല, മഞ്ജു. ടി, മംത്തിനാപ്പുഴ അജയന്‍, ജി. രഘു, എ. സാലിമോള്‍, എസ്. ശ്രീജ, ഷീലാകുമാരി, കെ. രതി പ്രസാദ്, യോഹന്നാന്‍, റ്റീ. ഗീത, വി. ജയനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.