ബസ്​സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം

പുനലൂർ: കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ വിദ്യാർഥികളെ കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് കച്ചവടം തടയാൻ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതിയോഗം ആവശ്യപ്പെട്ടു. നിലവിൽ ബസ്​സ്റ്റാൻഡ് പരിസരത്ത് നാല്​ പൊലീസുകാരെ പട്രോളിങ്ങിന് നിയമിച്ചിട്ടുണ്ടന്നും പിങ്ക് പൊലീസ് സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും പുനലൂർ എസ്.എച്ച്.ഒ സമിതിയെ അറിയിച്ചു. താലൂക്കിൽ വിവിധ ഭാഗങ്ങളിൽ വർധിച്ചുവരുന്ന കള്ളനോട്ട്, കഞ്ചാവ് എന്നിവയുടെ വിൽപന തടയാൻ നടപടിവേണമെന്നും സമിതി ആവശ്യപ്പെട്ടു. താലൂക്ക് ആശുപത്രിയിൽ കാർഡിയോളജിസ്റ്റിന്‍റെ നിയമനം നടത്തുമെന്നും സൂപ്രണ്ട് അറിയിച്ചു. വനമേഖലയായ ആര്യങ്കാവ്, മാമ്പഴത്തറ, തെന്മല, ഉറുകുന്ന് എന്നിവിടങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ഈ പ്രദേശങ്ങളെ ജലജീവൻ പദ്ധതിയിൽപെടുത്തി പരിഹാരമുണ്ടാക്കുമെന്ന് അധികൃതർ അറിയിച്ചു. മുതിർന്ന അംഗം ജോബോയ് പേരേര അധ്യക്ഷത വഹിച്ചു. പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ, തഹസീൽദാർ കെ.എസ്. നസിയ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ. ഷാഹിർഷ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.