ഓപണ്‍ സർവകലാശാല സമഗ്ര മാറ്റത്തിന് വഴിയൊരുക്കും -മന്ത്രി ജെ. ചിഞ്ചുറാണി

കൊല്ലം: വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റങ്ങള്‍ക്ക് ശ്രീനാരായണഗുരു ഓപണ്‍ സർവകലാശാല വഴിയൊരുക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സർവകലാശാലയില്‍ ആരംഭിക്കുന്ന യു.ജി, പി.ജി കോഴ്‌സുകളുടെ ചുമതലക്കാരായി നിയമിക്കപ്പെട്ട 46 അധ്യാപകര്‍ക്കുള്ള വിദഗ്ധ പരിശീലനം ഫാത്തിമ മാതാ നാഷനൽ കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വൈസ് ചാന്‍സലര്‍ പി.എം. മുബാറക് പാഷ അധ്യക്ഷതവഹിച്ചു. വിവിധ വിഷയങ്ങളില്‍ നടക്കുന്ന ഓറിയന്റേഷന്‍ സെഷനുകളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. ഏപ്രില്‍ എട്ടിന് പരിശീലനം സമാപിക്കും. സിന്‍ഡിക്കേറ്റ് മെംബര്‍മാരായ ഡോ. കെ. ശ്രീവത്സന്‍, അഡ്വ. ബിജു കെ. മാത്യു, എ. നിസാമുദ്ദീന്‍, പ്രോ വൈസ് ചാന്‍സലര്‍ ഡോ. എസ്. വി. സുധീര്‍, ഫാത്തിമ മാതാ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.ജെ. ജോജോ, പരീക്ഷ കണ്‍ട്രോളര്‍ ഡോ. ഗ്രേഷ്യസ് ജെയിംസ്, രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ജയമോഹന്‍ എന്നിവര്‍ പങ്കെടുത്തു. പകര്‍പ്പുകള്‍ ഹാജരാക്കണം കൊല്ലം: ഭാഗ്യക്കുറി ക്ഷേമനിധിയില്‍ സജീവ അംഗത്വമുള്ളവരുടെ ആധാര്‍ അടിസ്ഥാനമാക്കി പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ആധാര്‍ അധിഷ്ഠിത ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, നോമിനിയുടെ പേര്, നോമിനിയുടെ വിലാസം തുടങ്ങിയ വിവരങ്ങള്‍ സോഫ്​റ്റ്​വെയറില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി എല്ലാ സജീവ അംഗങ്ങളും ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, നോമിനിയുടെ ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ ക്ഷേമനിധി ഓഫിസില്‍ ഹാജരാക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസര്‍ അറിയിച്ചു. ഫോണ്‍ 0474 2744447

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.