അഞ്ചൽ: കുടിവെള്ളക്ഷാമം രൂക്ഷമായ മേഖലയിൽ തണ്ണീർത്തടം മണ്ണിട്ടു നികത്തുന്നത്തിനെതിരെ നാട്ടുകാർ. പ്രതിഷേധത്തെത്തുടർന്ന് സി.പി.എമ്മിന്‍റെ ആഭിമുഖ്യത്തിൽ കൊടികുത്തി തടഞ്ഞു. ഏരൂർ പഞ്ചായത്തിലെ പാണയത്ത് 80 സെന്‍റ് നിലം മണ്ണിട്ടുനികത്തുന്നതായിട്ടുള്ള പരാതിയുമായിട്ടാണ് നാട്ടുകാർ രംഗത്ത് വന്നത്. മേഖലയിൽ ശക്തമായ കുടിവെള്ളക്ഷാമുള്ളതാണെന്നും നിലം പൂർണമായിട്ടും മണ്ണിട്ടുനികത്തിക്കഴിഞ്ഞാൽ കുടിവെള്ളക്ഷാമം രൂക്ഷമാവുകയേയുള്ളൂവെന്നും, മഴക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളം സമീപത്തെ വീടുകളിലേക്ക് കയറുന്ന സാഹചര്യമാണുള്ളതെന്നും നാട്ടുകാർ പറയുന്നു. വീട് വെക്കുന്നതിനുവേണ്ടി മണ്ണിട്ടുനികത്തുന്നതിന് തങ്ങളാരും എതിരല്ലെന്നും ഇതിന്‍റെ മറവിൽ ബാക്കിയുള്ള ഭാഗം കൂടി മണ്ണിട്ട്നികത്തുന്നതിനെയാണ് എതിർക്കുന്നതെന്നും അവർ വ്യക്തമാക്കി. എന്നാൽ, ഡേറ്റ ബാങ്കിൽ ഉൾപ്പെട്ട് പണമടച്ച് കരഭൂമിയാക്കിയ വസ്തുവാണെന്നും ആ വസ്തുവിൽ മണ്ണിട്ട് നികത്താനുള്ള അനുമതിയുണ്ടെന്നും തടഞ്ഞ മൂന്നുപേർക്കെതിരെ കോടതി ഉത്തരവ് പ്രകാരം നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് മണ്ണിട്ട്നികത്തുന്നതെന്നും വസ്തു ഉടമ പറഞ്ഞു. ചിത്രം. വയൽ നികത്തിയ സ്ഥലത്ത് സി.പി.എം കൊടിനാട്ടിയിരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.