കടയ്ക്കൽ: ചിതറ, തച്ചൂർ അപ്പുപ്പൻകുന്ന് പട്ടിക ജാതി കോളനിയിലെ വീടുകൾക്ക് സംരക്ഷണ ഭിത്തി നിർമിക്കുന്ന പദ്ധതിയുടെ നിർമാണോദ്ഘാടനം ജില്ല പഞ്ചായത്ത് വികസന സമിതി അധ്യക്ഷ ജെ. നജീബത്ത് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് എം.എസ്. മുരളി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് 45 ലക്ഷം രൂപ ചെലവഴിച്ച് അപകടത്തിലായ 21 വീടുകൾക്കാണ് സംരക്ഷണഭിത്തി നിർമിച്ചുനൽകുന്നത്. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അമ്മൂട്ടി മോഹനൻ, ചിതറ എസ്.സി.ബി പ്രസിഡന്‍റ് കരകുളം ബാബു എന്നിവർ സംസാരിച്ചു. ചിത്രം ചിതറയിൽ വീടുകളുടെ സംരക്ഷണ ഭിത്തി നിർമിക്കുന്ന പദ്ധതിയുടെ നിർമാണോദ്ഘാടനം ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ജെ. നജീബത്ത് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.