സ്കൂൾ വാർഷികം

പുനലൂർ: പുനലൂർ ഫാത്തിമ പബ്ലിക് സ്കൂൾ വാർഷികവും പ്രധാനമന്ത്രിക്ക് കത്തെഴുതാൻ കേരളത്തിൽ നിന്ന്​ അവസരം ലഭിച്ച സ്കൂൾ വിദ്യാർഥി നിരുപ റോയിക്ക്​ സ്വീകരണവും നൽകി. പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പ്രഫ. എച്ച്. അൻസാറുദീൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്​സൺ നിമ്മി ഏബ്രഹാം നിരുപയെ ആദരിച്ചു. ഡിജിറ്റൽ മാഗസിൻ പ്രകാശനം വൈസ്ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. സിവിൽ സർവിസ് ജേതാവ് അശ്വതിയെ ആദരിച്ചു. നഗരസഭ പ്രതിപക്ഷനേതാവ് ജി. ജയപ്രകാശ്, എച്ച്. നാസറുദീൻ, എച്ച്. സലീംരാജ്, പത്മജ ഗിരീഷ്, പ്രിൻസിപ്പൽമാരായ സി.ഐ. ജോണി, പി. തങ്ങൾകുഞ്ഞ്, പ്രോഗ്രാം കൺവീനർ ഫൗസീന എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.