കൊട്ടാരക്കര: പരിമിതികളിൽ വീർപ്പുമുട്ടിയ എഴുകോൺ വില്ലേജ് ഓഫിസ് ഇനി സ്മാർട്ടാകും. ഭൂമി വിട്ടുനൽകാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തു. വർഷങ്ങളായുള്ള അനിശ്ചിതത്വം ഇതോടെ അവസാനിച്ചു. എഴുകോൺ ചന്തയാേട് ചേർന്ന സ്ഥലമാണ് വിട്ടുനൽകുന്നത്. നിലവിൽ വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത് ജങ്ഷനിൽ മാടൻകാവ് ക്ഷേത്രത്തിന്‍റെ മുന്നിലായിട്ടാണ്. ഭൂമിയെച്ചൊല്ലിയുള്ള അവകാശത്തർക്കങ്ങൾ തുടരുന്നതിനാൽ ഇവിടെ നിർമിക്കാൻ കഴിയില്ല. വിഷയം കോടതിയുടെ പരിഗണനയിലെത്തുകയും ചെയ്തു. തുക അനുവദിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും സ്ഥലം കിട്ടാത്തതാണ് കെട്ടിടനിർമാണം െവെകാൻ കാരണം. നൂറുവർഷത്തിലധികം പഴക്കമുള്ള ഓടിട്ട കെട്ടിടത്തിലാണ് വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത്. രണ്ടായിരത്തി ഇരുനൂറിലധികം കൈവശാവകാശ രേഖകളും അനുബന്ധ രേഖകളും സൂക്ഷിക്കുന്ന ഓഫിസിൽ ചോർച്ചയും ഈർപ്പവും കാരണം പലതും നശിക്കുന്നു. സ്ഥലം വിട്ടുനൽകാനുള്ള പഞ്ചായത്ത് കമ്മിറ്റി തീരുമാനം നാട്ടുകാർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. സ്ഥലം തഹസിൽദാർ സന്ദർശിച്ചു. ധനമന്ത്രി കെ.എൻ. ബാല േഗാപാലുമായി ചർച്ച നടത്തി തുടർനടപടികൾ സ്വീകരിക്കാനാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആേലാചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.