വാർഷിക പൊതുയോഗം

ശാസ്താംകോട്ട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ശാസ്താംകോട്ട യൂനിറ്റ് വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരെഞ്ഞെടുപ്പും ജില്ല പ്രസിഡന്‍റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് തുണ്ടിൽ നവാസ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, ജില്ല സെക്രട്ടറി എ.കെ. ഷാജഹാൻ, മൂലത്തറ നിസാം, ക്ലമന്‍റ്, രേണുകുമാർ , നിസാം, ആൻഡ്രൂസ് റോക്കി, റഷീദ് വട്ടവിള, അനില കുമാരി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മാർട്ടിൻ ഗിൽബർട്ട് (പ്രസി.), ആൻഡ്രൂസ് റോക്കി, താജുദ്ദീൻ, എ.ജെ. രവി, എസ്. ദിലീപ് കുമാർ (വൈ.പ്രസി.), എ. നിസാം (ജന.സെക്ര,), റഷീദ് വട്ടവിള, സലീം, അനില കുമാരി (സെക്ര.), രാം കുമാർ (ട്രഷ.). സപ്തതി ആഘോഷം ശാസ്താംകോട്ട: തുരിത്തിക്കര മാർത്തോമ അപ്പർ പ്രൈമറി സ്കൂളിന്‍റെ സപ്തതി ആഘോഷ സമാപന സമ്മേളനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ. വത്സലകുമാരി പ്രതിഭകളെ ആദരിക്കലും എൻഡോമെന്‍റ് വിതരണവും നടത്തി. സ്കൂൾ മാനേജർ ലാലിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത്​ വൈസ് പ്രസിഡന്‍റ് ഗീതാകുമാരി, കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് മെംബർമാരായ റെജി കുര്യൻ, ടി. ശ്രീലേഖ, ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത്​ അംഗങ്ങളായ ജി. മുരളീധരൻ പിള്ള, എസ്. വത്സലകുമാരി, ഹെഡ്മാസ്റ്റർ സാജൻ സക്കറിയ, അൻസോ ജോൺസൺ, ജേക്കബ് ജോൺ, ധർമിഷ്ഠ പണിക്കർ, സുജകുമാരി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.