കുടിക്കാന്‍ വെള്ളമില്ല; നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി എൻജിനീയറെ ഉപരോധിച്ചു

-ചിത്രം- കുണ്ടറ: കുണ്ടറ ഗ്രാമപഞ്ചായത്ത് കരിപ്പുറം രണ്ടാം വാര്‍ഡില്‍ കുടിവെള്ളം കിട്ടാതായതോടെ വനിതകള്‍ ഉള്‍പ്പടെ എത്തി കുണ്ടറ ജലഅതോറിറ്റി അസി. എന്‍ജിനീയറെ ഉപരോധിച്ചു. മുന്‍ വാര്‍ഡ് മെംബര്‍ എസ്. സതീഷ് കുമാര്‍ ഉണ്ണിത്താന്‍, മുക്കൂട് ബാബു, ബാബു ഡാനിയല്‍, സജീഷ് കുമാര്‍, യോഹന്നാന്‍, വര്‍ഗീസ് ചാക്കോ, സാലി, രജനി, ബിജു, വത്സമ്മ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് കൊട്ടാരക്കര അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കുടിവെള്ളം എത്തിക്കാമെന്ന് ഉറപ്പുനല്‍കിയതിനാല്‍ സമരം ഉച്ചയോടെ അവസാനിപ്പിച്ചു. box എം.എല്‍.എ വിളിക്കുമ്പോള്‍ കുടിവെള്ളം എത്തുന്നത് എങ്ങനെയെന്ന് സമരക്കാര്‍ കുണ്ടറ: കുടിവെള്ളം കിട്ടാതെ വലയുന്ന ജനം പരാതിയുമായി വാട്ടര്‍ അതോറിറ്റി ഓഫിസിലെത്തുമ്പോള്‍ പൈപ്പിലെ ബ്ലോക്കും പൈപ്പിന്റെ പൊട്ടലും പറഞ്ഞ് തങ്ങളെ കബളിപ്പിക്കുകയാണെന്ന് നാട്ടുകാര്‍. മാര്‍ച്ച് ഒന്നിന് എം.എല്‍.എയുടെ ഓഫിസില്‍ പോകുകയും അദ്ദേഹം അസി. എക്‌സി. എൻജിനീയറെ ഫോണില്‍ വിളിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസംതന്നെ പ്രദേശത്ത് സുലഭമായി വെള്ളം ലഭിക്കുകയും ചെയ്തു. അതിനുശേഷം ഇതുവരെയും വെള്ളം കിട്ടിയിട്ടില്ലെന്ന് എൻജിനീയറെ ഉപരോധിച്ച നാട്ടുകാർ പറഞ്ഞു. ചിത്രം കുണ്ടറ കരിപ്രം രണ്ടാം വാര്‍ഡിലെ ജനം വാട്ടര്‍ അതോറിറ്റി അസി.എൻജിനീയറെ ഉപരോധിച്ചപ്പോള്‍-കുണ്ടറ-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.