ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജനത ഒന്നിക്കണം അഞ്ചൽ: ഇന്ത്യയുടെ മതേതരത്വവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ മുസ്ലിംസമൂഹം പ്രതിജ്ഞാബദ്ധമാണെന്ന് ഹംദാൻ ഫൗണ്ടേഷൻ ചെയർമാൻ അൽഹാഫിസ് കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി. വസ്ത്രധാരണത്തിന്‍റെയും ഭക്ഷണത്തിന്‍റെയും പേരിൽ ഭിന്നിപ്പിക്കാൻ നടത്തുന്ന കുത്സിതശ്രമങ്ങൾക്കെതിരെ ജനാധിപത്യബോധമുള്ള ജനത ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശരീഅത്ത് സംരക്ഷണ സമിതി കൊല്ലം ഈസ്റ്റ് സോണിൻെറ ആഭിമുഖ്യത്തിൽ അഞ്ചലിൽ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈകീട്ട് നാലിന് കൈതാടി ജങ്ഷനിൽ നിന്ന് ആരംഭിച്ച റാലി അഞ്ചൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ സമാപിച്ചു. ശരീഅത്ത് സംരക്ഷണ സമിതി ചെയർമാൻ കുളത്തൂപ്പുഴ സലീം അധ്യക്ഷത വഹിച്ചു. ജംഇയ്യതുൽ ഉലമായെ ഹിന്ദ് സംസ്ഥാന സെക്രട്ടറി ഉവൈസ് അമാനി തോന്നയ്ക്കൽ ആമുഖ പ്രഭാഷണം നടത്തി. മുൻ മന്ത്രി കെ. രാജു, ശരീഅത്ത് സംരക്ഷണ സമിതി രക്ഷാധികാരി ഏരൂർ ശംസുദ്ദീൻ മദനി, അഞ്ചൽ പഞ്ചായത്ത് പ്രസിഡൻറ് എസ്. ബൈജു, അഡ്വ. അഞ്ചൽ സോമൻ, രജി ഉമ്മൻ, എം.എം. ജലീൽ, എ.സക്കീർ ഹുസൈൻ, ജോൺസൺ കണ്ടഞ്ചിറ, ജവാദ് കൊടിയിൽ, അഞ്ചൽ ഷാനവാസ് മന്നാനി, സലിം മൂലയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.