കൊല്ലം: ഇ.പി.എഫ് നിക്ഷേപ പലിശ 8.1 ശതമാനമായി വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടി തൊഴിലാളികളോടുള്ള വെല്ലുവിളിയാണെന്ന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് എസ്. ജയമോഹൻ. കയർ, കൈത്തറി, കശുവണ്ടി തുടങ്ങി താഴ്ന്ന വരുമാനക്കാരായ ലക്ഷക്കണക്കിന് തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന ഈ സമീപനം കേന്ദ്രസർക്കാർ തിരുത്തണം. മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയപണിമുടക്ക് പലിശനിരക്ക് വെട്ടിക്കുറച്ച കേന്ദ്ര സർക്കാറിനോടുള്ള കടുത്ത പ്രതിഷേധം കൂടിയായി മാറുമെന്നും എസ്. ജയമോഹൻ പറഞ്ഞു. സ്ത്രീകൾക്ക് നിർഭയം യാത്ര ചെയ്യാവുന്ന സാഹചര്യമൊരുക്കും -കലക്ടർ (ചിത്രം) കൊല്ലം: ജില്ലയിൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സ്ത്രീകൾക്ക് നിർഭയം സഞ്ചരിക്കാനുള്ള സാഹചര്യം ഉറപ്പുവരുത്താൻ ജില്ലഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് കലക്ടർ അഫ്സാന പർവീൻ. രാത്രിയാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ആത്മവിശ്വാസം പകരാൻ ഒട്ടേറെ പദ്ധതികൾ സംസ്ഥാനസർക്കാർ നിർദേശപ്രകാരം കൊല്ലം നഗരത്തിൽ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അവർ പറഞ്ഞു. ആശ്രാമം ഇ.എസ്.ഐ.സി ആശുപത്രിയിൽ നടന്നുവന്ന അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടർ. മെഡിക്കൽ സൂപ്രണ്ട് ഡോ.എൽ. ധനശേഖരൻ അധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി സെക്രട്ടറി ഡോ. രമ്യ ആർ. കുമാർ മുഖ്യാതിഥിയായി. ഡോ.ധന്യ ഗോപിനാഥ്, ആൻസി ജോസ് എന്നിവർ സംസാരിച്ചു. വനിതാ ദിനാചരണത്തിന്‍റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.