കൊട്ടാരക്കര മുൻസിപ്പാലിറ്റി കൗൺസിലറെ ആക്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ

കൊട്ടാരക്കര: മുൻസിപ്പാലിറ്റി കൗൺസിലർ ഫൈസൽ ബഷീറിനെ ആക്രമിച്ച കേസിൽ ഒരു പ്രതി കൂടി പൊലീസ് പിടിയിൽ. എഴുകോൺ പുതുശ്ശേരിക്കോണം സുമ മന്ദിരത്തിൽ സുമരാജ് (34) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 24ന്​ രാത്രിയിൽ​ കൊട്ടാരക്കര മുസ്ലീംസ്ട്രീറ്റിൽ വച്ചാണ് ഫൈസൽ ബഷീറിനെ ആക്രമിച്ചത്. ​ഗുരുതരമായി പരിക്കേറ്റ ഫൈസൽ ബഷീർ ഇപ്പോഴും ചികിത്സയിലാണ്. ബാക്കിയുള്ള പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമായി തുടരുകയാണെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.