മെറിറ്റ് അവാർഡ് വിതരണം

ചി​ത്രം - കടയ്ക്കൽ: കടയ്ക്കൽ സഹകരണ ബാങ്ക് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ് എസ്. വിക്രമൻ അധ്യക്ഷത വഹിച്ചു. പ്ലസ് ടു അവാർഡ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലതികാ വിദ്യാധരനും എസ്.എസ്.എൽ.സി അവാർഡ് വിതരണം ജില്ലപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജെ. നജീബത്തും നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ. മധു, എം. മനോജ് കുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി ജെ.സി. അനിൽ, ടി.എസ്. പ്രഫുല്ലഘോഷ്, വി. ബാബു, എസ്.സുധിൻ, ജെ.എം. മർഫി, എ.കെ. സൈഫുദ്ദീൻ, പ്രഭാകരൻപിള്ള എന്നിവർ സംസാരിച്ചു. 'മെഡിസെപ്​: അപാകതകൾ പരിഹരിക്കണം' കടയ്ക്കൽ: മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കാനും പദ്ധതിയിൽ ഉൾപ്പെട്ട ആശുപത്രികളുടെ പൂർണ സേവനം ഉറപ്പാക്കാനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കെ.എ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീനും പ്രസിഡന്‍റ് എ.എ. ജാഫറും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.