ചിത്രം - ഓയൂർ: യൂത്ത് കോൺഗ്രസ് വെളിനല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർ, യൂനിവേഴ്സിറ്റിതല റാങ്ക് ജേതാക്കൾ, വിവിധ മേഖലകളിൽ മികവിന് അംഗീകാരം ലഭിച്ചവർ തുടങ്ങി നൂറോളം പ്രതിഭകളെ അണിനിരത്തി സംഘടിപ്പിച്ചു. സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കലാകാരനും അധ്യാപകനുമായ ഡോ. മനോജ് എസ്. മംഗലത്ത് സർഗവിരുന്നിന് നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജയിംസ് ജോർജ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എം.എം. നസീർ മുഖ്യസന്ദേശം നൽകി. മുഹമ്മദ് സുഹൈൽ, തൗഫീഖ്, സഫീർഷാ, നിഖിത, അമൽ, ജോയൻ, അഖിൽ, ഷുഹൈബ്, അജ്മൽ, ബിലാൽ റാഫി, എസ്.എം. സമീന, വി.ടി. സിബി, എ.ആർ. റിയാസ്, പി.ആർ. സന്തോഷ്, ഹരിദാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.