ചിത്രം - കൊട്ടാരക്കര: കോവിഡ് മൂലം പ്രതിസന്ധിയിലായ വാദ്യകലാകാരന്മാര്‍ക്ക് ജീവിതസാഹചര്യം മെച്ചപ്പെടുത്താൻ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്വരാജ് പുരസ്‌കാര ഹാളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അഞ്ച് ഗ്രൂപ്പുകളിലായി അമ്പതിലധികം കലാകാരന്മാര്‍ക്ക് 10 ലക്ഷം രൂപ ചെലവില്‍ വയലിന്‍, ചെണ്ട, തുകില്‍, നാദസ്വരം, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം. ശിവപ്രസാദ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി ആര്‍. ദിനില്‍, വൈസ് പ്രസിഡന്‍റ് എം. ലീലാമ്മ, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം. തങ്കപ്പന്‍, എ. അഭിലാഷ്, സജിനി ഭദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, വിവിധ കലാകാരന്മാര്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.