കാറും ബസും കൂട്ടിയിടിച്ചു

ചിത്രം - കിളികൊല്ലൂർ: കരിക്കോട് ഷാപ്പ് മുക്കിന് സമീപം കാർ കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. അപകടത്തിൽ കാറിന്‍റെ മുൻഭാഗം തകർന്നു. ബുധനാഴ്ച ഉച്ചക്ക് ഒന്നിനായിരുന്നു അപകടം. കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന ബസും എതിർദിശയിൽ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് മൂന്ന് കിലോമീറ്ററോളം വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപെട്ടു. ഒന്നര മണിക്കൂറിന് ശേഷമാണ് ഗതാഗതക്കുരുക്ക് മാറിയത്. വിവരമറിഞ്ഞ് കടപ്പാക്കടയിൽനിന്ന് അഗ്നിരക്ഷാസേനയും കിളികൊല്ലൂർ പൊലീസും എത്തി മേൽനടപടി സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.