കാമ്പിശ്ശേരി-തോപ്പില്‍ ഭാസി ജന്മശതാബ്ദി സാംസ്കാരിക സെമിനാര്‍

കൊല്ലം: സി.പി.ഐ ജില്ല സമ്മേളനത്തോടനുബന്ധിച്ച് കാമ്പിശ്ശേരിയുടെയും തോപ്പില്‍ ഭാസിയുടെയും ജന്മശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായുള്ള സാംസ്കാരിക സെമിനാര്‍ ആറിന് നടക്കും. കരുനാഗപ്പള്ളി ജെ.എഫ്‌.കെ.എം വി.എച്ച്.എസ്.എസില്‍ വൈകീട്ട് 4.30ന് 'സമരം സര്‍ഗാത്മകം' എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള സെമിനാര്‍ സൂര്യ കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയര്‍മാന്‍ ആര്‍. രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. വൈകീട്ട്​ ഏഴ് മുതല്‍ കെ.പി.എ.സിയുടെ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' നാടകവും അരങ്ങേറും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.