ചിത്രം- ഓയൂർ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ പൂയപ്പള്ളി യൂനിറ്റ് കൺവെൻഷൻ ജില്ല സെക്രട്ടറി കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ടി. ഇടിച്ചെറിയ പൂവണംവിള അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഒ.എം. യൂസഫ് മുതിർന്ന പെൻഷൻകാരെ ആദരിച്ചു. ജില്ല കമ്മിറ്റി അംഗം എം.കെ. തോമസ് ചികിത്സസഹായവിതരണം നടത്തി. അംഗത്വവിതരണം ബ്ലോക്ക് സെക്രട്ടറി എൻ. രാജശേഖരൻ ഉണ്ണിത്താൻ നിർവഹിച്ചു. കവയിത്രി ലളിത സദാശിവനെയും യുവകവി അജയൻ കൊട്ടറയെയും ബ്ലോക്ക് പ്രസിഡന്‍റ് എ. സുധീന്ദ്രൻ ആദരിച്ചു. മെഡിെസപ്പിനെപ്പറ്റി എസ്. രതീശൻ വിശദീകരിച്ചു. പഞ്ചായത്തംഗം രാജു ചാവടി, പൂയപ്പള്ളി സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് എസ്. സുഭാഷ്, വൈ. രാജൻ, എം. രാജേന്ദ്രൻ, ബി. ലതിക, ആർ. രാജേന്ദ്രപ്രസാദ്, പി.സി. ജേക്കബ്, ത്യാഗരാജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.