ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ വിളവെടുപ്പ് നടത്തി

ചിത്രം - കൊല്ലം: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പൂതക്കുളം ഗവ. എച്ച്.എസ്​.എസിലെ എസ്​.പി.സി വിദ്യാർഥികൾ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ സാം കെ. ഡാനിയേൽ നിർവഹിച്ചു. വിദ്യാർഥികൾക്ക് കൃഷിയിൽ അഭിരുചി വളർത്താനും വരുംതലമുറയിൽ കാർഷിക സംസ്​കാരം രൂപപ്പെടുത്താനും പദ്ധതി സഹായകരമാകുമെന്ന്​ സാം കെ. ഡാനിയേൽ പറഞ്ഞു. സർക്കാറിന്‍റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി പൂതക്കുളം പഞ്ചായത്താണ് പദ്ധതി നടപ്പാക്കിയത്. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എൻ. സദാനന്ദൻ പിള്ള, പൂതക്കുളം പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്​. അമ്മിണിയമ്മ, വൈസ്​ പ്രസിഡന്‍റ്​ വി.ജി. ജയ, ബ്ലോക്ക് പഞ്ചായത്തംഗം എൻ.കെ. ശ്രീകുമാർ, സ്റ്റാൻഡിങ്​ കമ്മിറ്റി അധ്യക്ഷരായ ലൈല ജോയി, ഡി. സുരേഷ്​കുമാർ, ജീജ സന്തോഷ്, പഞ്ചായത്തംഗം മഞ്ജുഷ സത്യശീലൻ, പ്രിൻസിപ്പൽ എച്ച്. രതി, ഹെഡ്മിസ്​ട്രസ് കെ.ജെ.​ സുജാദേവി, പി.ടി.എ പ്രസിഡന്‍റ്​ ആർ. ബൈജു, എസ്​.എം.സി ചെയർമാൻ കെ. പ്രകാശ്, എം.പി.ടി.എ പ്രസിഡന്‍റ്​ ശ്രീരശ്മി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.