ഓണം ഖാദി മേളക്ക്​ തുടക്കം

കരുനാഗപ്പള്ളി: ഖാദി ഓണം മേളക്ക് കരുനാഗപ്പള്ളിയിൽ തുടക്കമായി. ജില്ലതല ഉദ്ഘാടനം കരുനാഗപ്പള്ളി എസ്.എൻ.ഡി.പി ഹാളിൽ ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവഹിച്ചു. സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികത്തിന്‍റെ ഭാഗമായി 150 കോടി രൂപയുടെ വിൽപനയാണ് ഈ വർഷം ഖാദി ബോർഡ് ലക്ഷ്യം വെക്കുന്നതെന്ന് പി. ജയരാജൻ പറഞ്ഞു. സി.ആർ. മഹേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആദ്യ വിൽപന നിർവഹിച്ചു. സമ്മാന കൂപ്പണുകളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ കോട്ടയിൽ രാജു നിർവഹിച്ചു. ഗ്രാമ വ്യവസായ ഉൽപന്നങ്ങളുടെ ആദ്യ വിൽപന വലിയത്ത് ഇബ്രാഹിംകുട്ടിയും സിൽക്ക് വസ്ത്രങ്ങളുടെ വിൽപന ഫാ. ജിനു ജേക്കബും നിർവഹിച്ചു. ഖാദി ബോർഡ് സെക്രട്ടറി ഡോ.കെ.എ. രതീഷ്, വാർഡ് കൗൺസിലർ രമ്യ സുനിൽ, എസ്.എൻ.ഡി.പി കരുനാഗപ്പള്ളി യൂനിയൻ സെക്രട്ടറി എ. സോമരാജൻ, രാജലക്ഷ്മി, സി. സുധാകരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.