വിത്തുരുളകൾ വിതച്ച്​ 'തളിർക്കട്ടെ പുതുനാമ്പുകൾ'

ഓച്ചിറ: ഹയർസെക്കൻഡറി നാഷനൽ സർവിസ് സ്കീം ദക്ഷിണ മേഖല കരുനാഗപ്പള്ളി ക്ലസ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ 'തളിർക്കട്ടെ പുതുനാമ്പുകൾ' പദ്ധതി നടത്തി. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. തഴവ ജി.ജി.എച്ച്.എസ്.എസ്, ബി.ജെ.എസ്.എം മഠത്തിൽ എച്ച്.എസ്.എസ്, എസ്.വി എച്ച്.എസ്.എസ്, ക്ലാപ്പന ജി.എഫ്.എച്ച്.എസ്.എസ്, കുഴിത്തുറ ബി.എച്ച്.എസ്.എസ് കരുനാഗപ്പള്ളി, ലൈറ്റ്ലാന്‍റ് എച്ച്.എസ്.എസ്, വിവേകാനന്ദ എച്ച്.എസ്.എസ്, ജി.എച്ച്.എസ്.എസ് കുലശേഖരപുരം, മോഡൽ ജി.എച്ച്.എസ്.എസ് കരുനാഗപ്പള്ളി, ജി.എച്ച്.എസ്.എസ് ഓച്ചിറ എന്നീ സ്കൂളുകളിലെ കുട്ടികൾ പങ്കാളികളായി. പദ്ധതിയുടെ ഉദ്ഘാടനം ആലപ്പാട് പഞ്ചായത്ത് വികസനസമിതി അധ്യക്ഷൻ എസ്. ഷിജി നിർവഹിച്ചു. വാർഡംഗം പ്രേമചന്ദ്രൻ അധ്യക്ഷതവഹിച്ചു. 10000 വിത്തുരുളകളാണ് വിതച്ചത്. പി.ആർ. ഷീബ പദ്ധതി വിശദീകരിച്ചു. ഫോട്ടോ: 4OCR2-QLN, ഹയർ സെക്കൻഡറി നാഷനൽ സർവിസ് സ്കീം ദക്ഷിണമേഖല കരുനാഗപ്പള്ളി ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ 'തളിർക്കട്ടെ പുതു നാമ്പുകൾ' പദ്ധതിയുടെ ഉദ്ഘാടനം ആലപ്പാട് പഞ്ചായത്ത് വികസനസമിതി അധ്യക്ഷൻ എസ്. ഷിജി നിർവഹിക്കുന്നു. -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.