ചത്ത ഡോൾഫിൻ കരക്കടിഞ്ഞു

ചിത്രം - പരവൂർ: തെക്കുംഭാഗം തോട്ടുകുഴി കരീക്കായൽ ഭാഗത്ത് കടൽതീരത്ത് ചത്തനിലയിൽ ഡോൾഫിൻ കരക്കടിഞ്ഞു. 150 കിലോ ഭാരം വരുന്ന ഡോൾഫിനാണ് ചത്തത്. ബുധനാഴ്ച ഉച്ചയോടെ മത്സ്യത്തൊഴിലാളികളാണ് ജഡം കണ്ടത്. പാറകളിൽ ഇടിച്ച്​ ചത്തതാകാമെന്നാണ്​ നിഗമനം. നഗരസഭ വൈസ് ചെയർമാൻ സഫർക്കയാലിന്‍റെ നിർദേശാനുസരണം നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ ജഡം സംസ്കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.