സ്വകാര്യ ധനകാര്യ സ്ഥാപനം നിക്ഷേപം മടക്കിനൽകുന്നില്ലെന്ന്

കൊല്ലം: പുനലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നില്ലെന്ന് നിക്ഷേപക പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. 2022 ജനുവരി മുതൽ പണം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥാപനത്തെ സമീപിച്ചപ്പോൾ തിരികെ നൽകിയില്ല. നിക്ഷേപകരുടെ ഇടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് തുക സ്ഥാപന ഉടമ ദുർവിനിയോഗം ചെയ്യുന്നെന്ന്​ സംശയമുണ്ട്​. വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും​ പ്രതിനിധികളായ സി. വിജയകുമാർ, പി.കെ. മഞ്ചുലാൽ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.