ഹരിതകർമസേന സംഗമം ഇന്ന്

കൊല്ലം: മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളുടെ തദ്ദേശസ്ഥാപനതലം മുതൽ സംസ്ഥാനതലം വരെയുള്ള ഏകീകൃത നിരീക്ഷണത്തിനായി തയാറാക്കിയ 'ഹരിതമിത്രം' മൊബൈൽ ആപ്ലിക്കേഷന്‍റെയും ഹരിതകർമസേന ജില്ലതല സംഗമത്തിന്‍റെയും ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 9.30ന് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയൽ അധ്യക്ഷത വഹിക്കും. അജൈവ പാഴ്‌വസ്തുശേഖരണത്തിൽ മികച്ച പ്രവർത്തനം നടത്തുന്ന കൊട്ടാരക്കര നഗരസഭയിലെയും ഏരൂർ, അലയമൺ, അഞ്ചൽ, കരവാളൂർ, ചിതറ, കടയ്‌ക്കൽ, ചടയമംഗലം, കുളക്കട, പൂയപ്പള്ളി, നെടുവത്തൂർ, പൂതക്കുളം, നെടുമ്പന, തൃക്കോവിൽവട്ടം, ശാസ്താംകോട്ട, കുലശേഖരപുരം ഗ്രാമപഞ്ചായത്തുകളിലെ ഭരണസമിതികളെയും ഹരിതകർമസേനകളെയും കലക്ടർ അഫ്‌സാന പർവീൺ ഉപഹാരം നൽകി അനുമോദിക്കും. ഉറവിട ജൈവമാലിന്യ സംസ്‌കരണ ഉപാധികൾ, പ്രകൃതിസൗഹൃദ ഉൽപന്നം എന്നിവയുടെ പ്രദർശനവും വിപണനവും ജില്ല പഞ്ചായത്തിനുമുന്നിൽ ആഗസ്റ്റ്​ എട്ടുവരെ നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.