യുവാവിനെ മർദിച്ച സംഭവം: ഒരാൾ അറസ്റ്റിൽ

ചിത്രം - ഇരവിപുരം: സുഹൃത്തിന്‍റെ വീട്ടിലേക്ക് പോയ പത്തൊമ്പതുകാരനെ വഴിയിൽ തടഞ്ഞുനിർത്തി മർദിച്ച നാലംഗ സംഘത്തിൽപെട്ട ഒരാളെ ഇരവിപുരം പൊലീസ് പിടികൂടി. മറ്റ് മൂന്നുപേർക്കായി അന്വേഷണം ഊർജിതമാക്കി. ഇരവിപുരം ആക്കോലിൽ ഫിലിപ്പ് മുക്കിനടുത്ത് വയലിൽ വീട്ടിൽ മണികണ്ഠൻ (40) ആണ് പിടിയിലായത്. ചൊവ്വാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. ഫിലിപ്പ് മുക്ക് സ്വദേശി നീലകണ്ഠനെയാണ് ശ്മശാനത്തിലേക്ക് പോകുന്ന വഴിയിലെ ഓടപ്പുറത്തുവെച്ച് നാലംഗസംഘം മർദിച്ചത്. നീലകണ്ഠന്‍റെ കൈയിലിരുന്ന സ്നാക്സ് ചോദിച്ചശേഷം മർദിക്കുകയായിരുന്നു. കോഴികളെ പിടിച്ചതുമായി ബന്ധപ്പെട്ടാണ് നീലകണ്ഠനെ മർദിച്ചതെന്ന്​ പിടിയിലായ പ്രതി പൊലീസിനോട് പറഞ്ഞു. ........ കർശന നടപടി സ്വീകരിക്കണം കൊല്ലം: ഇരവിപുരം ഫിലിപ്പ് മുക്കിൽ യുവാവിനെ മാരകമായി മർദിച്ച സാമൂഹികവിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി. നടപടി പുരോഗമന സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ല. പ്രദേശത്തെ ബി.ജെ.പി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. മുമ്പും ഇവർക്കെതിരെ പരാതി ഉയർന്നിരുന്നു. ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ജില്ല പ്രസിഡന്‍റ്​ ടി.ആർ. ശ്രീനാഥും സെക്രട്ടറി ശ്യാം മോഹനും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.