കൊല്ലം: സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ ജില്ല ദേശീയ ചെയർമാൻ എം.എം. ആഷിക് ഉദ്ഘാടനംചെയ്തു. ജില്ല പ്രസിഡന്‍റായി ബ്രൈറ്റ് സെയ്ഫുദ്ദീനെയും സെക്രട്ടറിയായി ബി.എം ജീവൻരാജിനെയും തെരഞ്ഞെടുത്തു. ഷംനാദ് അധ്യക്ഷതവഹിച്ചു. ദേശീയസമിതി അംഗം എം. നസ്ല, കബീർ സഖാഫി, അലക്സ് മാമ്പുഴ, ഷംനാദ് നിസാമി, സൂര്യകല കൊട്ടാരക്കര, ശശികല എന്നിവർ സംസാരിച്ചു. ഡോ. ആതുരദാസ്, ആർ. ശരച്ചന്ദ്രൻ, ജോയന്‍റ് ആർ.ടി.ഒ ജോൺസൺ അഷ്ടമുടി, നൗഷാദ് കൊല്ലം, ഗിരികൃഷ്ണൻ എന്നിവരെ ആദരിച്ചു. ബോണസ് വർധിപ്പിക്കണം കൊല്ലം: കേരള ലോട്ടറി തൊഴിലാളി ക്ഷേമബോർഡ് അംഗങ്ങളായവരുടെ ആനുകൂല്യങ്ങൾ വർധിപ്പിക്കണമെന്ന് സംസ്ഥാന ചെറുകിട ലോട്ടറി തൊഴിലാളി സംഘം സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽസെക്രട്ടറി ഫൈസൽ പള്ളിമുക്ക് ഉദ്ഘാടനംചെയ്തു. പ്രസിഡന്‍റ് ലൈക്ക് പി. ജോർജ് അധ്യക്ഷതവഹിച്ചു. വൈസ്പ്രസിഡന്റ് ബിനോയ് ഷാനൂർ, ട്രഷറർ ആർ. ജോളി, ജോയന്‍റ് സെക്രട്ടറി നൗഷാദ് ചമ്പക്കട, അനിജ വി. ഷറബുദ്ദീൻ, എച്ച്. വിമല, ഇരവിപുരം റാംപ്രസാദ്, നദീർ കല്ലുവാതുക്കൽ, ആർ. ഷൈലജ, ശശികുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.