നീലേശ്വരം: നീണ്ട സമര പരമ്പരകൾക്കുശേഷം നിർത്തിവെച്ച കരിന്തളം പാറയിലെ ഖനനം വീണ്ടും ആരംഭിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.
സംസ്ഥാന സർക്കാർ വ്യവസായ വകുപ്പിന്റെ കീഴിൽ കിനാനൂർ കരിന്തളം പഞ്ചായത്തിലെ തലയടുക്കത്ത് പ്രവർത്തിക്കുന്ന കെ.സി.സി.പി.എൽ യൂനിറ്റ് പ്രവർത്തിക്കുന്ന കരിന്തളത്ത് വീണ്ടും ഖനനം നടത്താനുള്ള നീക്കമാണ് ശനിയാഴ്ച രാവിലെ സംഘടിച്ചെത്തിയ നാട്ടുകാർ തടഞ്ഞത്.
ഖനന വസ്തുക്കൾ കൊണ്ടുപോകുകയായിരുന്ന നാല് ലോറികൾ നാട്ടുകാർ തടഞ്ഞുവെച്ചു. ഖനനം പുനരാരംഭിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ബോക്സൈറ്റുമായി പോകുകയായിരുന്ന ലോറികളാണ് സ്ത്രീകളടക്കമുള്ളവരുടെ സംഘം തടഞ്ഞുവെച്ചത്. മടിക്കൈ വ്യവസായ പാർക്കിൽനിന്ന് കൊണ്ടുവരുന്ന വസ്തുക്കൾ ലോറികളിൽ നിറച്ചശേഷം കരിന്തളത്തെ വേ ബ്രിഡ്ജിൽ തൂക്കിയശേഷം അധികം വരുന്ന വസ്തുക്കൾ ഇവിടെ ഇറക്കുകയാണെന്നും ഏതെങ്കിലും ലോഡ് ഭാരത്തിൽ കുറവുവന്നാൽ മുമ്പ് ഇറക്കിയ വസ്തുക്കൾ കയറ്റുകയുംചെയ്യുന്ന സ്വാഭാവിക നടപടി മാത്രമാണിതെന്നാണ് കെ.സി.സി.പി എൽ അധികൃതർ പറയുന്നത്.
രാഷ്ട്രീയത്തിനതീതമായി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ വർഷങ്ങൾക്കു മുമ്പ് കമ്പനി ഓഫിസിനു മുമ്പിൽ പന്തൽ കെട്ടി അനിശ്ചിതകാല സമരം നടത്തിയതിനെ തുടർന്നാണ് കരിന്തളത്തെ ബോക് സൈറ്റ് ഖനനം അവസാനിപ്പിച്ചത്.
എന്നാൽ, നീണ്ട ഇടവേളക്കുശേഷം വീണ്ടും ഖനനം ആരംഭിക്കാനുള്ള നീക്കമാണ് നാട്ടുകാർ തടഞ്ഞത്. ഖനനം ഒരുതരത്തിലും നടത്താൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.