മു​സ്താ​ഖ്

ബൈക്കിൽ കടത്തുകയായിരുന്ന പുകയില പാക്കറ്റ് പിടികൂടി

നീ​ലേ​ശ്വ​രം: ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ നീ​ലേ​ശ്വ​രം എ​സ്.​ഐ​മാ​രാ​യ കെ. ​അ​ജി​ത​യു​ടെ​യും ജി. ​ജി​ഷ്ണു​വി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ വ​ൻ ല​ഹ​രി വേ​ട്ട. കോ​ട്ട​പ്പു​റം ഭാ​ഗ​ത്ത് പൊ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ ബൈ​ക്കി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 500 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ ആ​ന​ച്ചാ​ലി​ലെ മു​സ്താ​ഖ് (32)നെ ​പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൊ​ലീ​സ് സം​ഘ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ സ്‌​ക്വാ​ഡി​ലെ അം​ഗ​ങ്ങ​ളാ​യ എ​സ്.​ഐ. സു​ഗു​ണ​ൻ, മ​ഹേ​ഷ്‌ കാ​ങ്കോ​ൽ, അ​ജി​ത്ത് പ​ള്ളി​ക്ക​ര, സു​ജി​ത്ത് കൂ​ക്കോ​ട് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

മു​മ്പും നി​ര​വ​ധി ത​വ​ണ ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യ​തി​ന്റെ പേ​രി​ൽ മു​സ്താ​ഖി​നെ പൊ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. നീ​ലേ​ശ്വ​രം, കോ​ട്ട​പ്പു​റം, മ​ട​ക്ക​ര, ചെ​റു​വ​ത്തൂ​ർ പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ല​ഹ​രി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​യാ​ളെ പൊ​ലീ​സ് നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്റെ ഭാ​ഗ​മാ​യി ല​ഹ​രി​ക്കെ​തി​രെ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ളാ​ണ് നീ​ലേ​ശ്വ​രം പൊ​ലീ​സ് ന​ട​ത്തി​വ​രു​ന്ന​ത്. ഇ​തു​വ​രെ ഈ​യി​ന​ത്തി​ൽ 17 കേ​സു​ക​ളാ​ണ് നീ​ലേ​ശ്വ​ര​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Tags:    
News Summary - Tobacco packet being smuggled on bike seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.