കരിന്തളം നാന്തിയടുക്കത്ത് കെ. ജാനകിയുടെ വീടിനുമുകളിൽ മരം പൊട്ടിവീണ നിലയിൽ
Posted On
date_range Updated On
date_range കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു; 90കാരിക്ക് പരിക്ക്
നീലേശ്വരം: ശക്തമായി വീശിയടിച്ച കാറ്റിലും മഴയിലും വീട് തകർന്ന് 90കാരിക്ക് പരിക്ക്. കിനാനൂർ-കരിന്തളം പഞ്ചായത്തിലെ നാന്തിയടുത്താണ് സംഭവം. ചൊവ്വാഴ്ച രാത്രിയോടെ ആഞ്ഞടിച്ച കാറ്റിൽ റബർ മരങ്ങളും വീണു. നാന്തിയടുക്കത്തെ കെ. ജാനകിയുടെ ഓടുമേഞ്ഞ വീടിന് മുകളിലേക്ക് കൂറ്റൻ മരം കടപുഴകുകയായിരുന്നു.
ഓട് ദേഹത്തുവീണ് ജാനകിയുടെ അമ്മ കെ. മാണിക്ക് (90) പരിക്കേറ്റു. അത്ഭുതകരമായാണ് വീട്ടിലുള്ളവരെല്ലാം രക്ഷപ്പെട്ടത്. നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തി. കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പാറക്കോൽ രാജൻ പഞ്ചായത്തംഗം എൻ. രമണൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.